നെടുമ്പാശ്ശേരി അപകടം പ്രതി സുഹൈലിന്റെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
നെടുമ്പാശ്ശേരി അപകടത്തിൽപ്പെട്ട മിനി കൂപ്പറിന്റെ ഉടമയും പ്രതി സുഹൈലിന്റെ അമ്മയുമായ നൂഹ സജീവിന്റെ മൊഴിയാണ് എടുക്കുന്നത്
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിൽ പ്രതി സുഹൈൽ സജീവന്റെ അമ്മയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. സുഹൈൽ ഓടിച്ച വാഹനത്തിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മ നൂഹ സജീവാണ്. ഇക്കാരണം കൊണ്ടാണ് പോലീസ് ഇവരുടെ മൊഴിയെടുക്കാൻ പോകുന്നത്. അതേസമയം അപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്ന് കുട്ടികളുടെ കുടുംബത്തെയും അന്വേഷണ സംഘം കാണും. ഇന്ന് തന്നെ പോലീസ് ഇവരുടെ വീടുകളിൽ നേരിട്ടെത്തുമെന്നാണ് വിവരം. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പാലക്കാടും, വയനാടും പോയി കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തും. മാത്രമല്ല, പ്രതി സുഹൈലിനെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്അപകടം നടന്ന സമയം വാഹനം ഓടിച്ച സുഹൈൽ സജീവ്, വാഹനത്തിലുണ്ടായിരുന്ന നിനവ്, ജോയൽ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈൽ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയിൽ വ്യക്തമായിരുന്നു. സഹയാത്രികര്‍ ആകട്ടെ സുഹൈലിനെ തടഞ്ഞുമില്ല. ദൃക്സാക്ഷി മൊഴികളും സിസിടിവിയുമുണ്ട്. അപകട നേരത്തെ നിര്‍ണായക വിവരങ്ങൾ പതിഞ്ഞ ഇവന്‍റ് ഡാറ്റാ റെക്കോഡറിന്‍റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കു കയായിരുന്നു. ഒപ്പം ജാമ്യം നൽകിയാൽ, പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പോലീസ് കസ്റ്റഡിയും തെളിവെടുപ്പും പൂർത്തിയായാൽ, ഇനിയും 19 വയസ്സുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകയ്ച്ചില്ല. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം വ്യക്തമാക്കി

