കോവളത്തെ സ്പാ കേസിൽ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
കോവളത്ത് സ്പായിൽ 16 കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ എം ഒ അനുരൂപിനെ മേയർ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കോവളത്ത് സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ സോണിലെ ഹെൽത്ത് ഇൻസ്പെക്ടർ എം ഒ അനുരൂപ് അറസ്റ്റിൽ. അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു.
. ഡ്രീം എന്ന പേരിലെ സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സ്പാ പീഡനത്തിൽ ആദ്യം അറസ്റ്റിലായ നിശാന്തിനെ ബിനാമിയാക്കിയാരിന്നു സ്പാ നടത്തിയിരുന്നത്. സ്പായിലെ വരുമാനം മുഴുവൻ പോയിരുന്നത് അനുരൂപിന്റെ അക്കൗണ്ടലേക്കാണ്. ദിവസം 25000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. സ്പായുടെ വാടക കരാർ നിഷാന്തിന്റെ പേരിലാണ്.

