ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം മകൻ പിതാവിന്റെ അടിയേറ്റ് മരിച്ചു
മീഞ്ചന്ത സ്വദേശി മിസാദാണ് മരിച്ചത്. പിതാവ് ഉമ്മർകോയക്കും പരിക്കേറ്റു.
കോഴിക്കോട്: മീഞ്ചന്തയിൽ ലഹരി ഉപയോഗത്തെ ച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന്റെ മർദനമേറ്റ മകൻ മരിച്ചു. മീഞ്ചന്ത സ്വദേശി മിസാദാണ് മരിച്ചത്. സംഭവത്തിൽ പിതാവ് ഉമ്മർ കോയയ്ക്കും പരിക്കേറ്റു.
. മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പതിവായി തർക്കമുണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെയും ഇതേ വിഷയത്തെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ വീട്ടുമുറ്റത്തുണ്ടായിരുന്ന പൈപ്പ് ഉപയോഗിച്ച് ഉമ്മർ കോയ മിസാദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മിസാദിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഉമ്മർ കോയയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

