headerlogo
crime

കഞ്ചാവുമായി ഒഡീഷ സ്വദേശി അധ്യാപകൻ അറസ്റ്റിൽ

ആലുവയിൽ നടത്തിയ പരിശോധനയിൽ അന്യ സംസ്ഥാനക്കാരായ രണ്ടുപേരിൽ നിന്ന് 14.5 ഗ്രാം കഞ്ചാവ് 28,000 രൂപയും എക്സൈസ് സംഘം പിടികൂടി

 കഞ്ചാവുമായി ഒഡീഷ സ്വദേശി അധ്യാപകൻ അറസ്റ്റിൽ
avatar image

NDR news

21 Oct 2026 09:24 PM

ആലുവ: ആലുവയിൽ നടത്തിയ പരിശോധനയിൽ 14.66 കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിലായി. ഒഡീഷ സ്വദേശിയും അധ്യാപകനുമായ ഇസ്മായിൽ (42) ഉത്തർപ്രദേശ് സ്വദേശി ജാഫർ (24) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 28850 രൂപയും കണ്ടെടുത്തു.

.     ആലുവ സബ്ജയിൽ റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത് . ബിരുദധാരിയായ ഇസ്മായിൽ ഇംഗ്ലീഷ് അധ്യാപകനാണ്. ഒഡീഷനിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിൽ പെട്ടവരാണിവർ .

         ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി എക്‌സൈസ് എൻഫോഴ്‌സ്മെന്‍റ് & ആന്‍റി നർക്കോട്ടിക് സ്‌ക്വാഡ് ഓഫിസിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ

         അസി. എക്സൈസ് ഇൻസ്‌പെക്റ്റർ (ഗ്രേഡ്) എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.വി. ജോമോൻ, ഫെബിൻ എൽദോസ്, ജിജോ അശോക്, അഭിരാം ഷാജി, അഖിൽ രാജ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ടി.പി. സജിത എന്നിവർ ചേർത്താണ് പരിശോധന നടത്തിയത്

NDR news
21 Oct 2026 09:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents