ഞാറക്കലിൽ പോലീസുകാരെ കുത്തിയ മൂന്നുപേർ അറസ്റ്റിൽ
കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിൽ എസ് ഐ . ജിതിൻ, സി പി ഒ . രാകേഷ് എന്നിവരെയാണ് ആക്രമിച്ചത്.
എറണാകുളം: ഞാറക്കലിൽ പൊലീസുകാരായ എസ്ഐ ജിതിൻ, സിപിഒ രാകേഷ് എന്നിവർക്കാണ് കൊലക്കേസ് പ്രതികളുടെ കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്നയടക്കം 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നംഗ സംഘം
. പെട്രോൾ പമ്പിൽവെച്ച് ബസിലെ തൊഴിലാളികളെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന പരാതിയെ തുടർന്ന് അന്വേഷിക്കാനാണ് പൊലീസുകാർ എത്തിയത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടാവുകയും കുത്തേൽക്കുകയും ചെയ്തു. പൊലീസുകാരിൽ ഒരാൾക്ക് തലയ്ക്കും മുഖത്തുമാണ് കുത്തേറ്റത്. ഇരുവവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നാട്ടുകാർ ഇടപെട്ടാണ് പോലീസുകാരെ രക്ഷപ്പെടുത്തിആശുപത്രിയിൽ എത്തിച്ചത്. മുന്ന എന്ന പ്രജിത്ത്, മുന്നയുടെ സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്.

