പെൺകുട്ടിയുടെ കൊലപാതകം സഹോദരങ്ങൾ അറസ്റ്റിൽ
പ്രണയപക മൂലം തമിഴ്നാട് സ്വദേശിനിയായ നിത്യ(18) യെ ശ്വാസം ഒട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു പ്രതികൾ ചെയ്തത്
ഇടുക്കി: പാംബ്ലയിൽ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ രണ്ട് പേർ അറസ്റ്റിൽ . ഒന്നാം പ്രതി വട്ടവട സ്വദേശി നിഷാന്തും (21) മുതദേഹം കത്തിച്ച് മറവു ചെയ്യാൻ ഇളയ സഹായിച്ച സഹോദരൻ നിഖിൽ സതീഷ് (18)മാണ് അറസ്റ്റിലായത്. പ്രണയ പകയിൽ നിഷാന്ത് തമിഴ്നാട് സ്വദേശിനി നിത്യയെ (18) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു
. പാംബ്ലയിൽ നിന്നാണ് മുതദേഹം കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ നിഷാന്ത് കുറ്റം സമ്മതിക്കുക യായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ വിവാഹം കഴിക്കുന്നതിൽ തർക്കങ്ങളു ണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ചയാണ് നിത്യയെ കാണാതായത്. തൊട്ടടുത്ത ദിവസം മൃതദേഹം കണ്ടെത്തിയിരുന്നു. ശാന്തംപാറ പോലീസ് ആണ് കേസ് അന്വേഷണം നടത്തിയത്

