headerlogo
crime

കൈക്കൂലി കേസിൽ വൈക്കം സി ഐ ഷമീർഖാനെ സസ്പെൻഡ് ചെയ്തു

വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി യുപിഐ വഴിയാണ് ഇദ്ദേഹം പതിവായി കൈക്കൂലി വാങ്ങിയിരുന്നതെന്ന് കോട്ടയം വിജിലൻസ് കണ്ടെത്തി

 കൈക്കൂലി കേസിൽ വൈക്കം സി ഐ ഷമീർഖാനെ സസ്പെൻഡ് ചെയ്തു
avatar image

NDR news

22 Oct 2026 08:36 AM

കോട്ടയം: കൈക്കൂലി കേസില്‍ പിടിക്കപ്പെട്ട വൈക്കം സി ഐ ഷമീര്‍ ഖാനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി ഐ ക്കെതിരെ കോട്ടയം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സിഐ ഷമീര്‍ ഗൂഗിള്‍ പേ വഴി 2,28,000 രൂപ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയിരുന്നു. സ്റ്റേഷന്‍ പരിധിയിലുള്ള ടിപ്പര്‍, ടോറസ് ലോറിക്കാരില്‍ നിന്നും, മണ്ണ് മാഫിയകളില്‍ നിന്നും, സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന.

.    പിടിക്കപ്പെടാതിരിക്കാൻ ഒരു പ്രത്യേക അക്കൗണ്ട് വഴിയാണ് ഇദ്ദേഹം കൈക്കൂലി പണം വാങ്ങിയിരുന്നത്. വൈക്കത്തെ കനറാ ബാങ്ക് ശാഖയിൽ ഒരു ആസാം സ്വദേശിയുടെ ആധാറും പാൻ കാർഡും ഉപയോഗിച്ച് വ്യാജമായ ഉണ്ടാക്കിയ അക്കൗണ്ടിലൂടെയാണ് കൈക്കുലി പണം ഗൂഗിൾപേ വഴി പണം സ്വീകരിച്ചിരുന്നത് . യുപിഐ ഇടപാടുകൾക്ക് മലയാളിയായ മറ്റൊരാളുടെ ഫോൺ നമ്പർ ആണ് അദ്ദേഹം ഉപയോഗിച്ചിരുന്നത് . കോട്ടയം വിജിലൻസ് ഓഫീസ് ആണ് കേസ് അന്വേഷിക്കുന്നത്

NDR news
22 Oct 2026 08:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents