headerlogo
crime

യാത്രക്കാരനെ ആക്രമിച്ച് കുരുമുളക് സ്പ്രേ അടിച്ച് ഇന്നോവ കാറും പണവും കവർന്ന രണ്ട് പ്രതികളെ പിടികൂടി

കണ്ണൂർ മുഴക്കുന്ന് സ്വദേശി ഉറക്കുന്ന പറമ്പിൽ കനകരാജ് (28) പേരാവൂർ മണത്തണ സ്വദേശി പുതപ്പറമ്പിൽ പ്രണവ് (24) എന്നിവരാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്

 യാത്രക്കാരനെ ആക്രമിച്ച് കുരുമുളക് സ്പ്രേ അടിച്ച് ഇന്നോവ കാറും പണവും കവർന്ന രണ്ട് പ്രതികളെ പിടികൂടി
avatar image

NDR news

23 Oct 2026 09:03 PM

മീനങ്ങാടി: ദേശീയപാതയിൽ യാത്രക്കാരനെ ആക്രമിച്ച് കുരുമുളക് സ്പ്രേ അടിച്ച് ഇന്നോവ കാറും പണവും കവർന്ന അന്തർജില്ലാ കട്ടേഷൻ സംഘത്തിലെ രണ്ട് പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു കണ്ണൂർ എടത്തോട്ടിയിലെ രഹസ്യകേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂർ മുഴക്കുന്ന് പുനിയാണം സ്വദേശി ഉറക്കുന്ന പറമ്പിൽ കനകരാജ് കെ. (28), പേരാവൂർ മണത്തണമേലെ മുരിങ്ങോടി സ്വദേശി പുതുപ്പറമ്പിൽ പ്രണവ് പി. (24) എന്നിവരെയാണ് മീനങ്ങാടി പോലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.

.      അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത് പിടിയിലായ കനകരാജിനെതിരെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 

.      മറ്റൊരു പ്രതിയായ പ്രണവിനെതിരെയും മുൻപ് കേസുണ്ട്.കഴിഞ്ഞ സെപ്റ്റംബർ 30-ന് പുലർച്ചെ മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് സമീപമായിരുന്നു സിനിമയെ വെല്ലുന്ന സംഭവം നടന്നത് കർണാടക ബംഗ്ലൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് ഇന്നോവ കാറിൽ പോവുക യായിരുന്ന യാത്രക്കാരനെ രണ്ട് കാറുകളിലായെത്തിയ സംഘം പിന്തുടർന്ന് വഴിയിൽ തടയുകയും, മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് അവശനാക്കിയ ശേഷം വാഹനവും കൈവശമുണ്ടായിരുന്ന 21,000 രൂപയും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. 

.     സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ മുൻപ് കണ്ണൂർ കേളകത്ത് വെച്ച് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കൃത്യത്തിൽ പങ്കാളികളായ മറ്റ് എട്ടുപേരെക്കൂടി പിടികൂടാനുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

NDR news
23 Oct 2026 09:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents