headerlogo
crime

ചേനോളിയിലെ അക്രമത്തിൽ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു

ചേനോളി ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മണ്ണച്ചങ്കണ്ടി റഷീദിനെ ഗുണ്ടാ സംഘം ആക്രമിച്ചതിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി

 ചേനോളിയിലെ അക്രമത്തിൽ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു
avatar image

NDR news

25 Oct 2026 11:23 AM

പേരാമ്പ്ര: ചേനോളി ശാഖ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മണ്ണച്ചങ്കണ്ടി റഷീദിനെ ഒരുപറ്റം ഗുണ്ടാസംഘം അവരുടെ വാഹനത്തിൻ്റെ എണ്ണ തീർന്നു, പെട്രോൾ പമ്പിലേക്ക് പോകാൻ സഹായിക്കുമോ എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറക്കി മുളക് പൊടി കണ്ണിൽ വിതറി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിൽ നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുന്ന ഇത്തരം ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് കമ്മിറ്റി ആവിശ്യപെട്ടു. എം. ടി. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പി.ഹാരിസ്, പി. കെ. കെ.നാസർ, ഷഹീർ മുഹമ്മദ് രയരോത്ത്, എൻ. പി അസീസ്, കെ. എം സിറാജ്, സലിം മിലാസ്, റസാക്ക് കൈതക്കൽ എന്നിവർ സംസാരിച്ചു.

NDR news
25 Oct 2026 11:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents