headerlogo
crime

ചേരനല്ലൂർ അപകടം അഡീഷണൽ ജഡ്ജിക്കെതിരെ കേസെടുത്തു

ചേരനല്ലൂർ അപകടത്തിൽ പ്രതിയായ 17 കാരന്റെ പിതാവും ബെൻസ് കാറിന്റെ ആർസി ഉടമയുമായ അഡീഷണൽ ജില്ല ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു .

 ചേരനല്ലൂർ അപകടം അഡീഷണൽ ജഡ്ജിക്കെതിരെ കേസെടുത്തു
avatar image

NDR news

26 Oct 2026 02:55 PM

കൊച്ചി: ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പിതാവും കാറുടമയുമായ അഡീഷണൽ ജില്ലാ ജഡ്ജിയെയും പോലീസ് പ്രതിചേർത്തു. ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയ വാഹനത്തിന്റെ ഉടമയായ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടി.

.    പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നല്കിയതിന് ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരമാണ് കേസെടുത്തത്. ജഡ്ജിയുടെ വിശദീകരണം ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

.     ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്.17കാരൻ 104 കിലോമീറ്റർ വേഗത്തിൽ ഓടിച്ച ആഡംബര കാർ സ്കൂട്ടറിലിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിക്കുകയായിരുന്നു.

.      സംഭവത്തിൽ പൊലീസ് ആദ്യം സ്വീകരിച്ച നടപടികൾക്കെതിരെ മരിച്ചയാളുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 17കാരനെ പൊലീസ് വിട്ടയച്ചെങ്കിലും കുടുംബത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാത്രി വീണ്ടും കസ്റ്റഡിയിലെടുത്തു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.

.   ജാമ്യം അനുവദിച്ച നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച ജയബാലകൃഷ്ണന്റെ കുടുംബം, നീതി ലഭിക്കുന്നതിനായി മേൽക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.

NDR news
26 Oct 2026 02:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents