headerlogo
crime

ചേരനല്ലൂർ അപകടം ജഡ്ജിയുടെ മൊഴിയെടുത്തു

ചേർന്നല്ലൂർ വാഹനാപകടത്തിൽ പ്രതിയായ 17 കാരന്റെ പിതാവ് അഡീഷണൽ ജഡ്ജിയെ ഫ്ലാറ്റിലെത്തി പോലീസ് ചോദ്യം ചെയ്തു.

 ചേരനല്ലൂർ അപകടം ജഡ്ജിയുടെ മൊഴിയെടുത്തു
avatar image

NDR news

27 Oct 2026 04:55 PM

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ ചോദ്യം ചെയ്ത് പൊലീസ്. ആലുവ കമ്പനിപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്ന് ജഡ്ജി മൊഴി നല്‍കി., താന്‍ ഉറങ്ങാന്‍ കിടന്ന സമയത്താണ് മകന്‍ വാഹനവുമെടുത്ത് പുറത്തേക്ക് പോയതെന്നാണ് ജഡ്ജി നല്‍കിയ മൊഴി.

.     വാഹനാപകടത്തിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് വീഴ്ചയെന്ന് ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

.    പൊലീസ് സ്റ്റേഷനില്‍ പോകും മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ നിര്‍വഹണ സമിതി റിപ്പോര്‍ട്ട് പരിശോധിക്കും

.     ജില്ലാ ജഡ്ജ് പോയത് വീഴ്ച തന്നെയാണെന്നാണ് ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടം നടന്നതിന് തൊട്ടു പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പ്രതിയായ 17കാരനെ ജയിലില്‍ എത്തിക്കുമ്പോള്‍ ജഡ്ജി അവിടെ ഉണ്ടായിരുന്നുവെന്ന് അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.

NDR news
27 Oct 2026 04:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents