പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് 51 പേർക്കെതിരെ കേസ്.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ ആർ.സി ഉടമകൾക്കെതിരെ കേസ്; കണ്ണൂർ റേഞ്ചിൽ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു.
കണ്ണൂർ:കണ്ണൂർ റേഞ്ചിലെ വിവിധ പോലീസ് ജില്ലകളിൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി ഒക്ടോബർ 27-ന് നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി , കെ. കാർത്തിക്കിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു മിന്നൽ പരിശോധന.
. കോഴിക്കോട് റൂറൽ: 14 കേസുകൾ കാസർഗോഡ്: 13 കേസുകൾ കണ്ണൂർ സിറ്റി: 12 കേസുകൾ കണ്ണൂർ റൂറൽ: 6 കേസുകൾ കോഴിക്കോട് സിറ്റി: 5 കേസുകൾ വയനാട്: 1 കേസ്
. പ്രായപൂർത്തിയാകാത്തവർക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകുന്ന ആർ.സി ഉടമകൾക്കെതിരെ വരും ദിവസങ്ങളിലും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മോട്ടോർ വാഹന നിയമപ്രകാരം വാഹനം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

