headerlogo
crime

വാഹന ഉടമയിൽ നിന്നും 29 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാൻ കോടതി നിർദേശം

ലൈസൻസ് ഇല്ലാത്ത മകൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ച അപകടത്തിൽ വാഹന ഉടമയായ പിതാവ് ഇൻഷുറൻസ് തുക കൊടുക്കണമെന്ന് കോടതി

 വാഹന ഉടമയിൽ നിന്നും 29 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാൻ കോടതി നിർദേശം
avatar image

NDR news

29 Oct 2026 12:06 PM

മൂവാറ്റുപുഴ: വാഹനാപകടം പിതാവിൽ നിന്ന് 29 ലക്ഷം ഈടാക്കാൻ കോടതി ഉത്തരവ്. ലൈസൻസ് ഇല്ലാത്ത 16 കാരൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച കേസിലാണ് കോടതി ഉത്തരവ്. ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകുന്ന 29 ലക്ഷം രൂപ വാഹന ഉടമയായ പിതാവിൽ നിന്ന് ഈടാക്കാൻ മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബോണൽ ഉത്തരവിട്ടു. 2023 ഒക്ടോബർ 9ന് നടന്ന അപകടത്തിന്റെ കേസിലാണ് വിധി. അമിതവേഗത്തിൽ എത്തിയ സ്കൂട്ടർ പിന്നിൽ നിന്നും ഇടിച്ച് 59 കാരനായ എൻ എം ജേക്കബ് മരിച്ച ഇൻഷുറൻസ് ക്ലയിം കേസിലാണ് വിധി. സ്കൂട്ടർ ഓടിച്ചിരുന്നത് തോട്ടങ്കര കല്ലിങ്കൽ ബിനോയ് ജോണിന്റെ മകനായിരുന്നു. ലൈസൻസ് ഇല്ലാത്ത മകന് വാഹനം ഓടിക്കാൻ നൽകിയത് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകളുടെയും ഇൻഷുറൻസ് വ്യവസ്ഥകളുടെയും ലംഘനമാണെന്ന് കോടതി കണ്ടെത്തി.

NDR news
29 Oct 2026 12:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents