headerlogo
crime

ഭക്ഷണത്തിൽ ജീവനുള്ള പുഴു. ആരോപണമുന്നയിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു.

കായിക മേളയിൽ വിളമ്പിയ ഭക്ഷണത്തിൽ ജീവനുള്ള പുഴുവിനെ കണ്ടെന്ന വാർത്ത പ്രചരിപ്പിച്ച അധ്യാപകൻ ജിജോ ജയിംസ് ആണ് അറസ്റ്റിലായത്.

 ഭക്ഷണത്തിൽ ജീവനുള്ള പുഴു. ആരോപണമുന്നയിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു.
avatar image

NDR news

29 Oct 2026 10:32 AM

കോഴിക്കോട്: എന്‍.ഐ.ടി മൈതാനത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ വിളമ്പിയ സാമ്പാറില്‍ പുഴുവിനെ കണ്ടുവെന്ന ആരോപണം പൊളിഞ്ഞു. ഉച്ചഭക്ഷണത്തിന് നല്‍കിയ സാമ്പാറില്‍ ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് കാണിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവ് വീഡിയോ പങ്കുവെച്ച അധ്യാപകനെ പോലീസ് പിടികൂടി. പെരുമ്പാവൂർ ക്രാരിയെലി പാറക്കൽ ജിജോ ജെയിംസ് ആണ് കുന്നമംഗലം പോലീസിന്റെ പിടിയിലായത് . നാലു മണിക്കൂറോളം തിളച്ചുകൊണ്ടിരിക്കുന്ന സാമ്പാറില്‍ എങ്ങനെ ജീവനുള്ള പുഴു ഉണ്ടാകുമെന്ന് പാചക ചുമതലയുള്ള പഴയിടം മോഹനന്‍ നമ്പൂതിരി ചോദിച്ചു. ഇത് മേളയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം നടത്തിയ ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

NDR news
29 Oct 2026 10:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents