headerlogo
crime

അഡീഷണൽ ജഡ്ജിയെ മൂന്ന് മണിക്കൂർ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

ചേരനല്ലൂർ വാഹനാപകടം 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു . അറസ്റ്റിനു വേണ്ടി ഹൈക്കോടതിയുടെ അനുമതി തേടി

 അഡീഷണൽ ജഡ്ജിയെ മൂന്ന് മണിക്കൂർ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
avatar image

NDR news

29 Oct 2026 08:01 AM

​കൊച്ചി: ചേരാനല്ലൂരിൽ പതിനേഴ് വയസ്സുകാരൻ ഓടിച്ച ആഡംബര കാർ തട്ടി തട്ടുകട ഉടമ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. കാറുടമയായ അഡീഷണൽ ജഡ്ജിയെ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. മകൻ കാർ കൊണ്ടുപോയത് താനോ കുടുംബമോ അറിഞ്ഞില്ലെന്നാണ് ചോദ്യം ചെയ്യലിൽ ജഡ്ജി നൽകിയ മൊഴി.

​.    സംഭവവുമായി ബന്ധപ്പെട്ട് അഡീഷണൽ ജഡ്ജിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി.മൂന്ന് മണിക്കൂറോളമാണ് പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യൽ നീണ്ടത്.പ്രതിയായ പതിനേഴ് കാരൻ ഇതിനുമുമ്പും ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ചിരുന്നുവെന്ന് തെളിയിക്കുന്ന നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

​.    കേസിൽ ജഡ്ജിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി ഹൈക്കോടതിയുടെ മുൻകൂർ അനുമതി അന്വേഷണ സംഘം തേടിയിട്ടുണ്ട്.അപകടത്തിൽപ്പെട്ട ആഡംബര കാറിന്റെ രജിസ്ട്രേഷൻ (RC) റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നു.

​      പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും സമർപ്പിച്ച ഹർജികൾ കോടതി വെള്ളിയാഴ്ച പരിഗണിക്കും.കേസ് കൈകാര്യം ചെയ്തതിലും അന്വേഷണത്തിലും ഗുരുതര വീഴ്ച സംഭവിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

​

NDR news
29 Oct 2026 08:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents