ചേരനല്ലൂർ അപകട കേസിൽ മൊഴികൾ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം
ചേരനല്ലൂരിൽ തട്ട് കടക്കാരൻ മരിച്ച അപകടക്കേസിൽ പ്രതികളായ ജഡ്ജിയും മകനും പരസ്പരം രക്ഷപ്പെടുത്തുന്ന വിധത്തിലുള്ള മൊഴികളാണ് നൽകിയത്
കൊച്ചി: ചേരാനല്ലൂരിൽ തട്ടുകട ജീവനക്കാരൻ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും വാഹനമോടിച്ചിരുന്ന 17 കാരൻ മകനും. മകന് ഡ്രൈവിംഗ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്.യൂട്യൂബ് നോക്കിയാണ് ഡ്രൈവിംഗ് പഠിച്ചതെന്നും കാർ കൊണ്ടുപോയത് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ലെന്നാണ് 17കാരൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ ഇരുവരും നൽകിയ മൊഴികൾ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.അതേസമയം കേസിൽ ജഡ്ജിയെ ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും. രണ്ട് തവണ മാത്രമേ കാറുമായി പോയിട്ടുള്ളൂ എന്ന് 17കാരൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.കേസിൽ ജഡ്ജിക്ക് രക്ഷപ്പെടാനുള്ള മൊഴി തന്നെയാണ് സെക്യുരിറ്റി ജീവനക്കാരനും നൽകിയത്. കാർ ഓടിക്കുന്നത് ആരെന്ന് നോക്കാറില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി.

