headerlogo
crime

17 കാരനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി: പെൺകുട്ടി അടക്കം മൂന്നുപേർ കസ്റ്റഡിയിൽ

ഇൻസ്റ്റഗ്രാം സന്ദേശം അയച്ച് വിളിച്ചുവരുത്തി 17 കാരൻ അഭിറാമിനെ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു. പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

 17 കാരനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി: പെൺകുട്ടി അടക്കം മൂന്നുപേർ കസ്റ്റഡിയിൽ
avatar image

NDR news

03 Nov 2026 09:00 AM

തിരുവനന്തപുരം: പാങ്ങപ്പാറയിൽ കാണാതായ 17കാരനായ പ്ലസ്ടു വിദ്യാർഥി അഭിറാം എം.ഡി.യുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാമിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ 17കാരനായ ഒരാളും ഉൾപ്പെടുന്നു.

.     ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനെ കാണാനെന്ന് പറഞ്ഞാണ് അഭിറാം വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ രാത്രി ഏറെ വൈകിയിട്ടും മടങ്ങിയെത്തിയില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതോടെ ആശങ്കയിലായ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് തിരോധാനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

.    അഭിറാമിന്റെ സുഹൃത്തുക്കളിൽനിന്ന് കാര്യമായ വിവരങ്ങൾ ലഭിക്കാതിരുന്നതോടെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചായി അന്വേഷണം. ഇതിനിടെ പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചന പോലീസിന് ലഭിച്ചു. അഭിറാമിന്റെ സുഹൃത്ത് നൽകിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.

.    പെൺകുട്ടിയുടെ പേരിൽ ഇൻസ്റ്റഗ്രാമിലൂടെ സന്ദേശമയച്ച് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അവിടെയെത്തിയ അഭിറാമിന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചെന്നാണ് പ്രാഥമിക വിവരം.

.     തിങ്കളാഴ്ച വൈകുന്നേരമാണ് പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽ വാഴകൾക്കിടയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പേരുടെ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

.    പ്രതികൾ മദ്യപിക്കാനടക്കം എത്താറുള്ള സ്ഥലമായതിനാൽ അഭിറാമിന്റെ സുഹൃത്തുക്കൾക്ക് പ്രദേശം പരിചിതമായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് രാത്രിയിൽ സുഹൃത്തുക്കൾ ഇവിടെയും സമീപപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മതിലിനപ്പുറത്തുള്ള വാഴത്തോട്ടത്തിൽ പരിശോധന നടത്തിയിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

.    കൊലപാതകത്തിന് പിന്നാലെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാൻ 17കാരനായ പ്രതിക്ക് സഹായം നല്കിയ ക്രിമിനൽ പാശ്ചാത്തലമുള്ള ഉമ്മർ എന്ന വ്യക്തിയെയും പോലീസ് പിടികൂടിയിട്ടുണ്ട് . പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോലീസ് അന്വേഷണം തുടരുന്നു

NDR news
03 Nov 2026 09:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents