headerlogo
crime

അഭിരാം കൊലക്കേസിൽ രണ്ടാം പ്രതി ഉമറിന്റെ പെൺ സുഹൃത്ത് അറസ്റ്റിൽ

കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുക്കുകയും തെളിവ് നശിപ്പിക്കാൻ ഉമറിനെ സഹായിക്കുകയും ചെയ്ത ഐശ്വര്യ (21) ആണ് അറസ്റ്റിലായത്

 അഭിരാം കൊലക്കേസിൽ രണ്ടാം പ്രതി ഉമറിന്റെ പെൺ സുഹൃത്ത് അറസ്റ്റിൽ
avatar image

NDR news

05 Nov 2026 04:37 PM

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലപാതകത്തിൽ രണ്ടാം പ്രതി ഉമറിന്റെ പെൺ സുഹൃത്ത് ഐശ്വര്യ (21) അറസ്റ്റിൽ. മുഖ്യപ്രതി ഉമറിനൊപ്പം ​ഗൂഢാലോചന നടത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഐശ്വര്യ ചെയ്തത്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.          

.     കൊലപാതകം നടക്കുന്ന സമയത്ത് ഉമർ വീട്ടിൽ തന്നെയുണ്ടായിരുന്നെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴി തെറ്റിക്കാൻ ഇരുവരും ശ്രമിച്ചു.ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൃത്യം നടക്കുന്നതുവരെ ഫോൺ സംഭാഷണം തുടരുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.ഉമർ കാപ്പാ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ്. ഒന്നാം പ്രതിയായ 17 കാരൻ മോഷണക്കേസിൽ പ്രതിയായിരുന്നു.

NDR news
05 Nov 2026 04:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents