നാദാപുരത്ത് പതിനാലുകാരന് നേരെ ലൈംഗികാതിക്രമം
സംഭവത്തിൽ വളയം സ്വദേശി മജീദിനെ വളയം പോലീസ് അറസ്റ്റ് ചെയ്തു. മറ്റു അഞ്ചുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
നാദാപുരം: നാദാപുരത്ത് 14കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ ഒരാൾ അറസ്റ്റിൽ. വളയം സ്വദേശി മജീദാണ് അറസ്റ്റിലായത്. സംഭവത്തിൽ ആറുപേർക്കെതിരെ വളയം പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടി സ്കൂളിൽ പോകാൻ മടികാണിച്ചതിനെത്തുടർന്ന് സംശയം തോന്നി ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ബന്ധുക്കൾ പൊലീസ് പരാതി നൽകുകയായിരുന്നു.

