കൊച്ചിയിൽ ഡോക്ടറെ മർദ്ദിച്ച് പണം തട്ടാൻ ശ്രമം; നടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പേർ അറസ്റ്റിൽ
41 കാരനായ ഡോക്ടറെ പ്രതികൾ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. നടൻ ബിബിൻ പെരുമ്പള്ളിയെയും പോലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ സിനിമാ താരങ്ങളായ അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പള്ളി എന്നിവരടക്കം മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.
. നാൽപ്പത്തിയൊന്നുകാരനായ ഡോക്ടറെയാണ് പ്രതികൾ തന്ത്രപരമായി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി സംഘം ചേർന്ന് മർദ്ദിച്ചത്.പ്രതികളുടെ ബന്ധുവിന് കടുത്ത സുഖമില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടറെ ഫ്ലാറ്റിലേക്ക് എത്തിച്ചത്. തുടർന്ന് ഇദ്ദേഹത്തെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും കടുത്ത ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
. ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടു ക്കാനായിരുന്നു പ്രതികളുടെ നീക്കമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പള്ളി എന്നിവരുൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിലടക്കം കടവന്ത്ര പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

