ഡോക്ടറുടെ ഫോണില്‍ 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍, പ്രതി ഒളിവിൽ
യുവ നടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചെന്ന പരാതിപ്പെട്ട ഡോക്ടറുടെ ഫോണിൽ നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി.
കൊച്ചി: യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി മര്‍ദിച്ച ഡോ. ജോണ്സണ് കെ. വര്‍ഗീസിനെതിരെ (41) നിര്‍ണായക തെളിവുകള്‍ പൊലിസിന് ലഭിച്ചു. പ്രതിയുടെ ഫോണില്‍ നിന്നും 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങള്‍ പൊലിസ് കണ്ടെത്തി. നിലവില്‍ ഡോക്ടർ ഒളിവിലാണ്. ഇയാള്‍ക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
. നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രയുടെ അടുത്ത ബന്ധുവായ അമ്പതുകാരി നല്കിയ പരാതിയിലാണ് ഇന്‍ഫോപാര്‍ക്ക് പൊലിസ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്തത്. സംഭവം വിവാദമായതോടെ ആശുപത്രി അധികൃതര്‍ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
. ചികിത്സയ്ക്കെത്തിയ സൗഹൃദം മുതലെടുത്ത് മദ്യം നല്കിയ ശേഷം കാക്കനാട്ടെ ഹോട്ടലില്‍ എത്തിച്ച് ഡോക്ടര്‍ പീഡിപ്പിച്ചെന്നാണ് അമ്പതുകാരിയുടെ പരാതി. തനിക്കുണ്ടായ ദുരനുഭവവും ഡോക്ടറുടെ ഫോണിലെ ദൃശ്യങ്ങളും ബന്ധുവായ അതുല്യയോട് പങ്കുവച്ചതാണു ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി തര്‍ക്കങ്ങള്‍ക്കും തുടര്‍ന്നുള്ള കൈയേറ്റത്തിനും കാരണമായത്.
. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ബന്ധുവിന് അടിയന്തര ചികിത്സ വേണമെന്നു പറഞ്ഞ് പൊന്നുരുന്നിയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടറെ തടങ്കലില്‍ വച്ച് മര്‍ദിക്കുകയും സംഭവം പുറത്തു പറയാതിരിക്കാന്‍ മൂന്നു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നായിരുന്നു ഡോക്ടറുടെ പരാതി.

