സ്വകാര്യ ബസ്സിലെ കണ്ടക്ടറിൽ നിന്ന് കഞ്ചാവ് പിടികൂടി
കോഴിക്കോട് - മാവൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടർ ജിബിൻ ജോസാണ് കഞ്ചാവുമായി പിടിയിലായത്.
കോഴിക്കോട്: കോഴിക്കോട്- മാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ കഞ്ചാവുമായി പോലീസ് പിടികൂടി. വയനാട് സ്വദേശി ജിബിൻ ജോസ് ആണ് പിടിയിലായത്.യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പ്രത്യേക വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
. പരിശോധനക്കിടെ കണ്ടക്ടറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് പോലീസ് നടത്തിയ ദേഹപരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.സംഭവത്തിന് പിന്നാലെ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമയെ വിളിച്ചുവരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
. പൊതുഗതാഗത വാഹനങ്ങളിൽ ജീവനക്കാർ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശം ലംഘിച്ചതിനാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ലഹരി വസ്തുക്കളുമായി സർവീസ് നടത്തുന്നവർ ക്കെതിരെ ശക്തമായ പരിശോധനയും നടപടികളും തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

