headerlogo
crime

മട്ടന്നൂരിൽ റിട്ടയേർഡ് അധ്യാപികയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

റിട്ടയേർഡ് അധ്യാപിക ജ്യോതി (56)മകൻ നവീൻ കൃഷ്ണ (22) എന്നിവരാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

 മട്ടന്നൂരിൽ റിട്ടയേർഡ് അധ്യാപികയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
avatar image

NDR news

10 Nov 2026 04:05 PM

​ കണ്ണൂർ: മട്ടന്നൂർ ലയൺസ് ക്ലബ് റോഡിലെ വീട്ടിൽ റിട്ടയേർഡ് അധ്യാപികയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് അധ്യാപിക ജ്യോതി (56), മകൻ നവീൻ കൃഷ്ണ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് ചൊവ്വാഴ്ച്ച രാവിലെയോടെയായിരുന്നു നാടിനെ വിറങ്ങലിപ്പിച്ച സംഭവം പുറത്തറിയുന്നത്.

​.      വീടിന്റെ രണ്ടാം നിലയിലാണ് രണ്ടു മൃതദേഹങ്ങളും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ചോരപുരണ്ട കറിക്കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

.     മകൻ നവീൻ കൃഷ്ണ അമ്മയെ വെട്ടിക്കൊല പ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.

​.     ജ്യോതിയുടെ ഭർത്താവ് പുറത്തുപോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം കാണുന്നത്. അദ്ദേഹത്തിന്റെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയതും പോലീസിനെ വിവരമറിയിച്ചതും.

​.   കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി. സയന്റിഫിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

​      ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ വിശദമായ പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ഗവൺമെന്റ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

​.       സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NDR news
10 Nov 2026 04:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents