headerlogo
crime

40 കിലോമീറ്റർ ലൈസൻസില്ലാതെ ബൈക്ക് ഓടിച്ചെത്തിയ വിദ്യാർത്ഥികളെ പോലീസ് പിടികൂടി

രക്ഷിതാക്കൾ അറിയാതെ പയ്യോളിയിൽ നിന്ന് കോഴിക്കോട് ടൗണിൽ ചായകുടിക്കാൻ എത്തിയ വിദ്യാർത്ഥികളാണ് കുടങ്ങിയത്.

 40 കിലോമീറ്റർ ലൈസൻസില്ലാതെ ബൈക്ക് ഓടിച്ചെത്തിയ വിദ്യാർത്ഥികളെ പോലീസ് പിടികൂടി
avatar image

NDR news

10 Nov 2026 09:16 PM

കോഴിക്കോട്: . ലൈസൻസ് എടുക്കാൻ പോലും പ്രായമാകാത്ത 17 വയസ്സുകാരുടെ ബൈക്ക് യാത്ര കണ്ട് ഞെട്ടി പൊലീസ്. പയ്യോളിയില്‍ നിന്ന് ഏകദേശം 40 കിലോമീറ്ററോളം ഇരുചക്രവാഹനമോടിച്ച്‌ കോഴിക്കോട്ടെത്തിയ രണ്ട് വിദ്യാർഥികളാണ് പൊലീസിന്റെ മെഡിക്കല്‍ കോളജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ചായക്കടകള്‍ക്ക് സമീപമായിരുന്നു സംഭവം.

.     രാത്രി 8.30ഓടെ റോഡരികില്‍ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. വാഹനത്തിന് രണ്ട് കണ്ണാടികളും ഉണ്ടായിരുന്നില്ല. കണ്ണാടികള്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ പൊട്ടിപ്പോയെന്നായിരുന്നു വിദ്യാർഥികളുടെ മറുപടി. ലൈസൻസ് ചോദിച്ചപ്പോള്‍ എടുത്തിട്ടില്ലെന്നും വീട്ടിലാണെന്നുമായിരുന്നു പ്രതികരണം.

.     സംശയം തോന്നിയ പൊലീസ് ആധാർ പരിശോധിച്ചപ്പോഴാണ് ഇരുവർക്കും 17 വയസ്സ് മാത്രമാണെന്ന് വ്യക്തമായത്. വീട് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ പയ്യോളിയെന്നായിരുന്നു മറുപടി. തുടർന്ന് രക്ഷിതാക്കളുടെ ഫോണ്‍ നമ്പർ വാങ്ങി പൊലീസ് വീട്ടിലേക്ക് വിളിച്ചു. എന്നാല്‍ മക്കള്‍ അകത്തെ മുറിയില്‍ ഉറങ്ങുകയാണെന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി. പിതാവ് ഗള്‍ഫിലാണെന്നും വിദ്യാർഥികള്‍ പറഞ്ഞു.

NDR news
10 Nov 2026 09:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents