headerlogo
crime

ഹലോവീൻ പാർട്ടി 24 കാരിയായ യുവതിയെ ചോദ്യം ചെയ്യും .

എറണാകുളം ആലുവ റിസോർട്ടിൽ നടത്തിയ ഹാലോവീൻ പാർട്ടി ആസൂത്രണം ചെയ്തത് യുവതിയും അറസ്റ്റിലായ അലക്സും കൂടിയാണെന്ന് പോലീസ് വ്യക്തമാക്കി

 ഹലോവീൻ പാർട്ടി 24 കാരിയായ യുവതിയെ ചോദ്യം ചെയ്യും .
avatar image

NDR news

11 Nov 2026 12:21 PM

ആലുവ: എറണാകുളം ആലുവക്കടുത്ത് റിസോർട്ടിൽ നടന്ന ഹാലോവീൻ ലഹരി പാർട്ടി നടത്തിയത് 24 കാരിയായി യുവതിയും പോക്സോ നിയമപ്രകാരം അറസ്റ്റിലായ അലക്സ് റോബിൻ (21) ഉം കൂടിയാണെന്ന് പോലീസ് . യുവതിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.അറസ്റ്റിലായ അലക്സിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതാണ്. അതുപോലെ പാർട്ടിയിൽ എംഡി എം എ പോലുള്ള മയക്കു മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കും . മദ്യം വിളമ്പിയ ലഹരി പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു . പ്രായപൂർത്തിയാകാത്ത രണ്ടുപേരും പാർട്ടിയിൽ പങ്കെടുത്തതായി അറിയുന്നു.പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. റിസോർട്ട് ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു. ഇങ്ങനെ ഒരു പാർട്ടി നടത്തുന്നതിനെ പറ്റി പോലീസിനെ അറിയിച്ചിട്ടില്ല . ആലുവയിലെ റിസോർട്ട് ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മദ്യം വിളമ്പിയ പാർട്ടിയെ പറ്റി എക്സൈസ് ഡിപ്പാർട്ട്മെന്റും അന്വേഷിക്കുന്നുണ്ട് .

NDR news
11 Nov 2026 12:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents