headerlogo
crime

പോലീസ് എത്തിയപ്പോൾ വീടിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

നിരവധി കേസുകളിൽ പ്രതിയായ ഏകരൂൽ പൊയിൽപുറായിൽ റഫ്നാദ് (31)ആണ് പോലീസിന് നേരെ ആത്മഹത്യ ഭീഷണി മുഴക്കിയത്.

 പോലീസ് എത്തിയപ്പോൾ വീടിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി  യുവാവ്
avatar image

NDR news

11 Nov 2026 09:14 PM

ബാലുശ്ശേരി: പോലീസ് അറസ്റ്റുചെയ്യാൻ എത്തിയതിനെ തുടർന്ന് വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് താഴെയിറക്കി. എകരുരിൽ പൊയിൽപുറായിൽ റഫ്‌നാദ് (31) ആണ് വൈകീട്ട് ഏഴുമണിയോടെ ഇയാളുടെ ഇരുനില വീടിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ അന്വേഷിച്ച് വയനാട് പോലീസ് വന്നപ്പോഴാണ് സംഭവം.

.    ആരും മുകളിലേക്ക് കയറി ചെല്ലാതിരിക്കാനായി കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങി മാരകായുധങ്ങൾ ഉപയോഗിച്ച് ഇയാൾ പോലീസിനേയും അഗ്നിരക്ഷാ സേനയേയും പ്രതിരോധിച്ചിരുന്നു. രണ്ടര മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ കീഴ്‌പ്പെടുത്തി താഴെയിറക്കിയത്.

.     വയനാടുനിന്നെത്തിയ സംഘം പോലീസ് അറിയിച്ചതിനെ തുടർന്ന് എത്തിയ ബാലുശ്ശേരി പോലീസും തുടർന്ന് നരിക്കുനിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് അതിസാഹസികമായാണ് ഇയാളെ കെട്ടിടത്തിൽ നിന്ന് താഴെയെത്തിച്ചത്. 

.    സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ആർ. ബാലുമഹേന്ദ്ര, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ എ.കെ. ബിബുൽ, യു.കെ. അബ്ദുൽ റഹ്‌മാൻ, എ. സന്ദീപ്, കെ. അഭിഷേക്, എം.വി. അരുൺ, ഹോം ഗാർഡുമാരായ എൻ. ഷനോജ് കുമാർ, വി.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തിരുന്നു.

NDR news
11 Nov 2026 09:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents