headerlogo
crime

ഒറ്റ സ്കൂട്ടറില്‍ 5 വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി നഗരത്തിൽ നടന്ന സംഭവത്തിൽ സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു . കൂടാതെ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴയും ചുമത്തി.

 ഒറ്റ സ്കൂട്ടറില്‍ 5 വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
avatar image

NDR news

12 Nov 2026 07:58 AM

കൊച്ചി: നഗരത്തില്‍ ഒറ്റ സ്കൂട്ടറില്‍ സാഹസിക അപകടയാത്ര നടത്തിയ അഞ്ച് വിദ്യാർത്ഥികളുടെ ദൃശ്യങ്ങള്‍ വൈറലായതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

.      സ്കൂട്ടർ ഓടിച്ച യുവാവിന് പിഴ ഈടാക്കി ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയ എംവിഡി ബോധവത്കരണത്തിനായി അഞ്ച് പേരുടെയും മാതാപിതാക്കളോട് നേരിട്ടെത്താനും നോട്ടീസ് അയച്ചു.

.      ഒരൊറ്റ സ്കൂട്ടർ... പത്ത് കാലുകള്‍...അവർ അഞ്ച് പേർ....അമിതവേഗതയിലെ ടീനേജ് ഡ്രൈവിംഗ് അതിര് വിട്ടതിന്റെ ദുരന്തങ്ങള്‍ ആവർത്തിക്കുന്നതിനിടയിലാണ് ഈ ദൃശ്യവും പുറത്ത് വരുന്നത്. കൊച്ചിയിലെ തിരക്കുള്ള പൈപ്പ് ലൈൻ റോഡിലാണ് അഞ്ച് വിദ്യാർത്ഥികളുടെ അപകടയാത്ര. ഈ കാഴ്ച കണ്ടവർ ദൃശ്യങ്ങള്‍ പകർത്തി മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നാലെ എംവിഡി സ്കൂട്ടറിന്റെ നമ്പർ എടുത്ത് ഉടമയെ വിളിച്ചു. കൂട്ടുകാർക്കൊപ്പമെത്താൻ ആവശ്യപ്പെട്ടു.

.      തൃക്കാക്കരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ സുഹൃത്തുക്കളാണ് അഞ്ച് പേരും. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് താല്‍കാലികമായി സസ്പെൻഡ് ചെയ്തു. തീർന്നില്ല, ഒന്നില്‍ കൂടുതല്‍ പേരെ സ്കൂട്ടറില്‍ കയറ്റിയതിന് ഉടമയ്ക്ക് 1,000 രൂപ പിഴയിട്ടു. ഹെല്‍മറ്റ് വെക്കാത്ത മൂന്നു പേർ 500 രൂപ വീതവും പിഴ അടയ്ക്കണം. ഇവരുടെ അച്ഛനമ്മാരെയും ചിലത് ധരിപ്പിക്കാനുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. അഞ്ച് വിദ്യാർത്ഥികളും അച്ഛനെയോ അമ്മയെയോ ഒപ്പം കൂട്ടി എത്തി ബോധവ്തകരണ ക്ലാസില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്

NDR news
12 Nov 2026 07:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents