headerlogo
crime

കൈക്കൂലി മുൻ വൈക്കം സി ഐ ഷമീർഖാനെ അറസ്റ്റ് ചെയ്തു

യുപിഐ വഴി ആസാം സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടിലൂടെ കൈക്കൂലി പണം വാങ്ങിയ ഷമീർഖാനെ കോട്ടയം വിജിലൻസാണ് അറസ്റ്റ് ചെയ്തു

 കൈക്കൂലി മുൻ വൈക്കം സി ഐ ഷമീർഖാനെ അറസ്റ്റ് ചെയ്തു
avatar image

NDR news

12 Nov 2026 08:43 AM

കോട്ടയം​: കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ വൈ​ക്കം മു​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ഷ​മീ​ർ​ഖാ​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​സാം സ്വ​ദേ​ശി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

.    ഏ​റെ നാ​ളാ​യി മ​ണ്ണ് മാ​ഫി​യ​ക​ൾ, ടിപ്പർ ലോറിക്കാർ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ തുടങ്ങിയവരിൽ നി​ന്നും യുപിഐ വഴി കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു. വൈ​ക്കം സി​ഐ ആ​യി ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷം മാ​ത്രം ന​ട​ത്തി​യ പ​ണ​മി​ട​പാ​ടി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റ്.

.     ആ​സാം സ്വ​ദേ​ശി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഷ​മീ​ർ​ഖാ​ൻ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് കാ​ന​റ ബാ​ങ്കി​ൽ ഒ​രു അ​ക്കൗ​ണ്ട് തു​റ​ന്നു. വൈ​ക്കം സ്വ​ദേ​ശി​യാ​യ അ​രു​ൺ എ​ന്ന​യാ​ളു​ടെ പേ​രി​ലു​ള്ള മൊ​ബൈ​ൽ ന​മ്പ​ർ ആ​ണ് അ​ക്കൗ​ണ്ടി​ന് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ബാ​ങ്ക് പാ​സ് ബു​ക്കും എ​ടി​എം കാ​ർ​ഡും സിം​കാ​ർ​ഡും ഷ​മീ​ർ​ഖാ​ൻ കൈവശം വെച്ചു.

.    സെ​പ്റ്റം​ബ​ർ അ​ഞ്ച് മു​ത​ൽ ഒ​ക്ടോ​ബ​ർ പ​ത്ത് വ​രെ 2,27,000 രൂ​പ​യാ​ണ് ഈ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്.വി​വ​രം ല​ഭി​ച്ച വി​ജി​ല​ൻ​സ് സം​ഘം ഒ​ക്ടോ​ബ​ർ 16ന് ​സി​ഐ​യു​ടെ ഓ​ഫി​സി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​ഫി​സി​ൽ നി​ന്ന് ഷ​മീ​ർ​ഖാ​ൻ കൈ​വ​ശം വ​ച്ചി​രു​ന്ന എ​ടി​എം കാ​ർ​ഡും സിം​കാ​ർ​ഡും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

.    കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഇ​യ​ളെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് മു​ണ്ട​ക്ക​യം വി​ള​നി​ലം സ്വ​ദേ​ശി​യാ​യ ഷ​മീ‌​ർ​ഖാ​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

NDR news
12 Nov 2026 08:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents