headerlogo
crime

മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമിൽ വൻ മോഷണം

50 കോടി രൂപയുടെ സ്വർണം, വജ്രം ആഭരണങ്ങളാണ് നഷ്ട പ്പെട്ടത്.

 മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമിൽ വൻ മോഷണം
avatar image

NDR news

12 Nov 2026 10:16 PM

മധുര: പുതുതായി തുറന്ന തനിഷ്ക് ജ്വല്ലറിയിൽ നിന്ന് 500 പവനോളം സ്വർണാഭരണങ്ങൾ കവർന്നതായി പ്രാഥമിക വിവരം. കണക്കുകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. കവർച്ച നടന്ന ഷോറൂം 15 ദിവസം മുമ്പ് മാത്രമാണ് തുറന്നത്. ഔദ്യോഗികമായി ഉദ്ഘാടനം നടക്കാനിരിക്കന്നതേയുള്ളൂ.

.     വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് കവർച്ച നടന്നത്. പണി തീരാത്ത കെട്ടിടത്തിന്റെ ഭാഗത്തു കൂടിയാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മുഖം മൂടി ധരിച്ചവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.

NDR news
12 Nov 2026 10:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents