headerlogo
crime

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നല്‍കിയ കാമുകിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.

സ്വാതന്ത്ര്യം നല്കാത്ത 19 വയസുള്ള കാമുകനെ കൊല്ലാൻ വേണ്ടി ശ്രമിച്ചതിനാണ് കാമുകിയായ 19 കാരി സഫാനയും കൂട്ടാളികളും അറസ്റ്റിലായത്.

 കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നല്‍കിയ  കാമുകിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.
avatar image

NDR news

12 Nov 2026 06:57 PM

പട്ടാമ്പി: കാമുകനെ കൊല്ലാൻ ശ്രമിച്ചതിന് കാമുകിയടക്കം അഞ്ച് പേർ അറസ്റ്റിൽ .പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടില്‍ നാദിയ (20), പുതുക്കുളങ്ങര വീട്ടില്‍ റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കല്‍ ഇർഷാദ് (28), പറവണ്ണ ബദനത്ത് വീട്ടില്‍ അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്.

.      പ്രതികളില്‍ സഫാനയുടെ പട്ടാമ്പി കൊണ്ടൂർകര സ്വദേശിയായ 19 വയസുള്ള കാമുകനെയാണ് വധിക്കാൻ അഞ്ചംഗ സംഘം ശ്രമിച്ചത്. സഫാന കഴിഞ്ഞ ദിവസം തിരൂർ അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടില്‍ എത്തിയിരുന്നു. പിന്നാലെ രാത്രി 10 മണിയോ‌ടെ സഫാനയെ അന്വേഷിച്ച്‌ സുഹൃത്തിനൊപ്പം കാമുകനും തിരൂരിലെത്തി. ഫോണില്‍ വിളിച്ചതോടെ കൂട്ടാനെത്താമെന്ന് പറഞ്ഞ് സഫാനയുടെ തിരൂരിലെ സുഹൃത്ത് നാദിയ ഇവർക്കരികിലെത്തി. നാദിയയ്ക്കൊപ്പം ഇർഷാദും അസറുദ്ദീനും ഉണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് താഴേപ്പാലം ബൈപാസിലൂടെ ഇവർ ഒരുമിച്ചു നടക്കുകയായിരുന്നു.തുടർന്ന് കാറില്‍ കയറ്റിയ ശേഷം കാമുകനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. കാമുകനെ പുലർച്ചെ ഒന്നരയോടെ താഴേപ്പാലത്ത് റോഡരികില്‍ ഉപേക്ഷിച്ചു. ഈ സമയം കാമുകന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കാമുകൻ ശല്യം ചെയ്യുകയും സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നുമാണ് ക്വട്ടേഷൻ നല്‍കിയതിന്റെ കാരണമായി സഫാന വിശദീകരിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയത്

NDR news
12 Nov 2026 06:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents