headerlogo
crime

മെഡിക്കൽ പി ജി വിദ്യാർഥിനിക്കെതിരെ ലൈംഗീകാതിക്രമം ഡോക്ടർ കസ്റ്റഡിയിൽ

നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന മെഡിക്കൽ പിജി വിദ്യാർഥിനിയെ സീനിയർ ഡോക്ടറായ വിനു സ്വകാര്യ കൺസൾട്ടിംഗ് റൂമിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതാണ് സംഭവം

 മെഡിക്കൽ പി ജി വിദ്യാർഥിനിക്കെതിരെ ലൈംഗീകാതിക്രമം ഡോക്ടർ കസ്റ്റഡിയിൽ
avatar image

NDR news

14 Nov 2026 12:44 PM

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന മെഡിക്കൽ പി ജി വിദ്യാർത്ഥിനിയായ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. 

.      സംഭവത്തിൽ സീനിയർ ഡോക്ടറായ വി കെ വിനുവിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെ സ്വകാര്യ കൺസൾട്ടിംഗ് മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ഡെന്‍റൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

.     പീഡനശ്രമത്തെ ചെറുത്ത വനിതാ ഡോക്ടർ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രർത്തകർ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു.

.    രണ്ട് മാസം മുമ്പാണ് സർജനായ ഇയാൾ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിയത്. രാവിലെ ക്ലാസിനിടെ വിദ്യാർഥിനിയുടെ ദേഹത്ത് തടിപ്പ് ഉണ്ടെന്ന് ഡോക്ടറോട് പറഞ്ഞു. ഉച്ചക്ക് ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിൽ എത്താൻ പറഞ്ഞു.

.      പരിശോധനക്കിടെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചു. സൂപ്രണ്ട് പൊലീസിനെ അറിയിച്ചിട്ടും കേസ് എടുത്തില്ല. രാത്രി എട്ടരക്ക് പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷമാണ് കേസ് എടുത്തത്. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ രാത്രിയിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തി.തുടർന്ന് രാത്രി ഒരു മണിക്ക് കുമാരപുരത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു.

NDR news
14 Nov 2026 12:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents