headerlogo
crime

യുവതിയുടെ ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

തൊണ്ടയാടുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ച വെള്ളിപറമ്പ് സ്വദേശിയായ അശ്വിനാണ് അറസ്റ്റിലായത്.

 യുവതിയുടെ ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
avatar image

NDR news

14 Nov 2026 06:19 PM

കോഴിക്കോട്: സഹപ്രവർത്തകയുടെ ഫോട്ടോ മോർഫ് ചെയത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. വെള്ളിപ്പറമ്പ് സ്വദേശി അശ്വിൻ ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. തൊണ്ടയാടുള്ള സ്വകാര്യസ്ഥാപനത്തിലാണ് പരാതികാരിയും അശ്വിനും കഴിഞ്ഞ കുറച്ചുകാലമായി ജോലി ചെയ്യുന്നത്. യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് മോർഫ് ചെയ്ത് യുവതിയുടെ ഭർത്താവിന്റെ സഹോദരന് അയച്ചുകൊടുക്കുകയായിരുന്നു. ഭർത്യസഹോദരൻ ഇത് ചോദ്യം ചെയ്തതോടെ യുവതിയെയും ഭർത്താവിനെയും മക്കളെയും കൊല്ലുമെന്നും അശ്വിൻ ഭീഷണിപ്പെടുത്തി. പരാതി നൽകുമെന്ന് പറഞ്ഞതോടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾസമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. ഇതോടെയാണ് യുവതി പൊലീസിന് പരാതി നൽകിയത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ വെള്ളിപ്പറമ്പിലെ വീട്ടിൽ നിന്ന് അശ്വിനെ പൊലീസ് പിടികൂടി.

.       മൊബൈൽ ഫോണും പൊലീസ് പിടികൂടി. ഫോണിൽ നിന്ന് നിരവധി യുവതികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. ഇതിൽ സഹപ്രവർത്തകരായ മറ്റു യുവതികളുടെ ചിത്രങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പരാതികൾ വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോൾ ലീസുകാരെയും അശ്വിൻ ആക്രമിച്ചു.

NDR news
14 Nov 2026 06:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents