headerlogo
crime

നെടുമ്പാശ്ശേരി കൂപ്പർ അപകടം പ്രതി സുഹൈൽ സജീവ് മോചിതനായി.

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഒന്നാം പ്രതിയായ സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ച് ബോസ്റ്റൽ സ്കൂളിൽ നിന്നും മോചിതനായി

 നെടുമ്പാശ്ശേരി കൂപ്പർ അപകടം പ്രതി സുഹൈൽ സജീവ്  മോചിതനായി.
avatar image

NDR news

16 Nov 2026 05:43 PM

കൊച്ചി നെടുമ്പാശേരിയിൽ മിനി കൂപ്പറിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനായി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സുഹൈലിന്റെ ഇന്നത്തെ മോചനം.

.     കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുഹൈലിനെ 10 ദിവസത്തിനു ശേഷമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥയോടെയാണ് ഈ മാസം 6ന് മറ്റ് മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

.      ഒക്ടോബർ 11നായിരുന്നു കോളിളക്കമുണ്ടാക്കിയ അപകടമുണ്ടായത്. സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ നെടുമ്പാശേരി എയർപോർട്ട് റോഡിൽ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.സ്കൂട്ടർ യാത്രികരായ കർണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

NDR news
16 Nov 2026 05:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents