കാശ്മീർ ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ട് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഗുൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്ന ലഷ്കർ-ഇ-തൊയ്ബ കമാൻഡറാണ് കൊല്ലപ്പെട്ട ലത്തീഫ് ഭട്ട്
കുൽഗാം ഭീകരാക്രമണത്തിൽ മുഖ്യ സൂത്രധാരനായിരുന്ന ലഷ്കർ-ഇ-തൊയ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ട് സുരക്ഷാ സേനയുമായിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നവംബർ 18-ന് തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലാണ് ഇയാൾ കൊല്ലപ്പെട്ടത്.കുൽഗാം ജില്ലയിലെ ദേവ്‌സർ മേഖലയിലുള്ള സാംഗൽപോറ ഗ്രാമത്തിലെ ഒരു പള്ളിയിൽ ഒളിച്ചിരുന്ന ഇയാളെ സുരക്ഷാസേന വളയുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടങ്കിലും വിസമ്മതിച്ച ഇയാൾ സൈന്യവു മായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയാണുണ്ടായത്.
. 22 വയസ്സുകാരനായ ലത്തീഫ് ഭട്ടിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ജമ്മു കശ്മീർ പോലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
. നവംബർ 11-ന് കുൽഗാമിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ. ഇയാളുടെ കൂട്ടാളിയായ ഉമർ നിസാർ ഭട്ട് നവംബർ 16-ന് നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
. കുൽഗാമിലെ ഖ്രേവാൻ ചാദർ സ്വദേശിയായ ഇയാൾ കശ്മീർ താഴ്‌വരയിൽ സജീവമായിരുന്ന അവസാനത്തെ പ്രധാന ലഷ്കർ കമാൻഡറായാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്.

