റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച്
2023 ഓഗസ്റ്റ് 21 മുതൽ ബാലുശ്ശേരിയിൽ നിന്ന് കാണാതായ റീയൽ എസ്റ്റേറ്റ് ഏജെന്റ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കോഴിക്കോട്: ബാലുശ്ശേരിയില്‍ നിന്ന് കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച്.
. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. പ്രാഥമിക ഘട്ടത്തില്‍ നടക്കാവ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിലേറെയായിട്ടും കേസില്‍ യാതൊരു വിവരവും ലഭിക്കാത്തത് വലിയ അമര്‍ഷത്തിന് വഴിവെച്ചിരുന്നു. ഇതിനിടയിലാണ് ക്രൈംബ്രാഞ്ച് പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്.
. ഇതുവരെ തിരോധാന കേസായിട്ടായിരുന്നു അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മാമിയെ തടവില്‍ പാര്‍പ്പിക്കുകയെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോയതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചേര്‍ത്ത് ക്രൈംബ്രാഞ്ച് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

