എംഡിഎംഎ വിൽപ്പന; ഉബൈദിനെ ആവള എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി
ആഴ്ചയിൽ രണ്ട് കിലോ എംഡി വിൽപ്പന നടത്തിയ ആവള പള്ളിയത്ത് സ്വദേശി ഉബൈദിനെ കാടാമ്പുഴ പോലീസാണ് പിടികൂടിയത്
മലപ്പുറം: മലപ്പുറത്ത് എംഡിഎംഎ കേസിൽ പിടിയിലായ ഉബൈദിനെ കാടാമ്പുഴ പോലീസ് ആവള പള്ളിയത്തെ നൊച്ചാട്ട് വീട്ടിലും പള്ളിയത്ത് ടൗണിലും തെളിവെടുപ്പ്നടത്തി. പ്രതിയെ കാണാൻ നിരവധി നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി.
. പോലീസ് പറയുന്നതനുസരിച്ച്, വിവിധ ജില്ലകളിലേക്ക് ആഴ്ചയിൽ രണ്ട് കിലോ വരെ എംഡിഎംഎ ഏജന്റുമാർ മുഖേന ഇയാൾ വിൽപ്പന നടത്തിയിരുന്നു. മലപ്പുറത്ത് 525 ഗ്രാം എംഡിഎംഎ യുമായി പിടിയിലായവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയ പ്രധാന കണ്ണി ഉബൈദാണെന്നും പോലീസ് വ്യക്തമാക്കി.

