headerlogo
crime

31 പവന്‍ സ്വർണാഭരണങ്ങൾ മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ

ഇരിട്ടി ഉളിക്കലിലെ നിമ്മിയുടെ വീട്ടിൽ ജോലിക്കാരിയായ വയനാട് വരയാൽ പേരിയ സ്വദേശിയായ ഉച്ചപ്പള്ളിയിൽ പ്രേമ (50) ആണ് അറസ്റ്റിലായത്.

 31 പവന്‍ സ്വർണാഭരണങ്ങൾ മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ
avatar image

NDR news

22 Nov 2026 02:46 PM

ഉളിക്കൽ: വീട്ടിൽനിന്ന് 31 പവൻ സ്വർണാഭരണങ്ങൾ കവർച്ചചെയ്ത കേസിൽ വീട്ടുജോലിക്കാരിയെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് വരയാൽ പേരിയ സ്വദേശിയായ ഉച്ചപ്പള്ളിയിൽ പ്രേമ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്‌. ഇരിട്ടി ഡിവൈ.എസ്.പി. ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഇരിട്ടി ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ മേൽനോട്ടത്തിൽ ഉളിക്കൽ എസ്.എച്ച്.ഒ. കെ.കെ. രാധാകൃഷ്ണനാണ് പ്രതിയുടെ വയനാട്ടിലെ വീട്ടിൽനിന്ന്‌ അറസ്റ്റ് ചെയ്തത്.

.     ബെംഗളൂരുവിൽ കുടുംബസമേതം താമസിക്കുന്ന പരാതിക്കാരിയായ മണിക്കടവിലെ ന്യായപ്പള്ളി നിമ്മിയുടെ ഉളിക്കലിലുള്ള വീട്ടിലാണ് 31 പവൻ സ്വർണാഭരണങ്ങൾ കവർച്ച നടന്നത്. നേരത്തെ പ്രേമ വയനാട്ടിൽ നിമ്മിയുടെ തോട്ടത്തിൽ ജോലിക്കാരിയായിരുന്നു. ഉളിക്കലിലെ നിമ്മിയുടെ വീട്ടിൽ അമ്മയും മുത്തച്ഛനുമാണ് ഉണ്ടായിരുന്നത്. അവരെ പരിചരിക്കാനും പിന്നീട് വീട്ടുകാര്യങ്ങൾ നോക്കാനുമാണ് പ്രേമയെ വീട്ടുജോലിക്കാരിയായി നിയമിച്ചത്. ഏറെക്കാലമായി ഇവർ ഇവിടെ വന്ന് വീട്ടുജോലി ചെയ്തുവരികയായിരുന്നു. അതിനിടയിൽ നിമ്മിയുടെ അമ്മ മരിച്ചു. വീട്ടിൽ ഒറ്റയ്ക്കായ മുത്തച്ഛനെ നിമ്മിയും കുടുംബവും ബെംഗളൂവിരിലേക്ക് അവർ താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും ഉളിക്കലിൽ ഉള്ള തറവാട് വീട് വൃത്തിയാക്കാനും സ്ഥലവും മറ്റും നോക്കാനും ആണ് പ്രേമയെ നിയോഗിച്ചത്.

.      ഇവർ ഇടയ്ക്കിടെ ഉളിക്കലിൽ വന്ന് വീട് വൃത്തിയാക്കി ജോലിചെയ്ത്‌ പോകുമായിരുന്നു. ഇതിനിടയിലാണ് വീട്ടിൽ സ്വർണാഭരണം ഉള്ള കാര്യം മനസ്സിലാക്കിയത്. അതിനിടെ കഴിഞ്ഞ ദീപാവലിക്ക് അവധിയെ തുടർന്ന് നിമ്മിയും കുടുംബവും ഉളിക്കളിലെ വീട്ടിലെത്തി പരിശോധി ക്കുമ്പോഴാണ്  വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ നഷ്ടമായത് മനസ്സിലായത്. നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടങ്ങൾ അവിടെ മാറ്റിവെച്ചത് വേലക്കാരിയെ സംശയിക്കാൻ ഇടയാക്കി. ഇക്കാര്യം പലതവണ പ്രേമയോട് ചോദിച്ചു. അപ്പോഴെല്ലാംഅതിൽനിന്ന്‌ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അതിനുശേഷമാണ് പോലീസിൽ പരാതി കൊടുക്കാൻ നിമ്മിയും കുടുംബവും തീരുമാനിച്ചത്.

.      ഏപ്രിൽ അഞ്ച് മുതൽ നവംബർ ആറ് വരെയുള്ള തീയതികളിലാണ് വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 31 പവൻ സ്വർണാഭരണങ്ങൾ കവർച്ചചെയ്ത്‌ കൊണ്ടുപോയത് എന്ന കാര്യം വീട്ടുകാർക്ക് മനസ്സിലാക്കിയത്. നിമ്മിയുടെ പരാതി പ്രകാരം ഉളിക്കൽ പോലീസ് കേസെടുത്തു ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പ്രേമയെ പിടികൂടിയത്.

.    പ്രേമ കവർച്ചചെയ്ത സ്വർണാഭരണങ്ങൾ കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ പണയംവെച്ച കാര്യങ്ങൾ ചോദ്യംചെയ്യലിൽ പോലീസിനോട്‌ പറഞ്ഞു. പണയംവെച്ച ധനകാര്യസ്ഥാപനങ്ങളിൽനിന്ന്‌ ഇതിനകം 20 പവൻ സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു.

NDR news
22 Nov 2026 02:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents