ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു
പത്തനാപുരം പട്ടാഴിയിൽ ഇന്നലെ വൈകിട്ട് നടന്ന സംഭവ ത്തിൽ ക്രിസ്റ്റിഭവനിൽ ബിനു തോമസ്, ഭാര്യ ക്രിസ്റ്റി എന്നിവരാണ് മരിച്ചത്
കൊല്ലം ജില്ലയിലെ പത്തനാപുരം പട്ടാഴിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി .പട്ടാഴി പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു തോമസ് (48), ഭാര്യ ക്രിസ്റ്റി (38) എന്നിവരാണ് മരിച്ചത്.ഇന്നലെ ഞായറാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.
. കുടുംബവഴക്കും സംശയവുമാണ് കൊലപാതക ത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രശ്നങ്ങളെത്തുടർന്ന് ശനിയാഴ്ച കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ ഇരുവരെയും വിളിപ്പിച്ച് ചർച്ച നടത്തിയിരുന്നു.പൊലീസ് നിർദ്ദേശപ്രകാരം കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയ ക്രിസ്റ്റി, ഞായറാഴ്ച വൈകീട്ട് മകൾക്കൊപ്പം പന്തപ്ലാവിലെ വീട്ടിൽ വസ്ത്രങ്ങൾ എടുക്കാൻ എത്തിയപ്പോഴാണ് തർക്കമുണ്ടായതും ബിനു വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതും. മകളുടെ കൺമുന്നിൽ വെച്ചായിരുന്നു കൊലപാതകം. തുടർന്ന് ബിനു അടുക്കളയിൽ തൂങ്ങിമരിക്കുകയായിരുന്നു

