നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം പ്രതി സുഹൈലിനെതിരെ എക്സൈസ് അറസ്റ്റ് രേഖപ്പെടുത്തി.
23 വയസിൽ താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് . പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങിയതാണ്.
കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട് പ്രതി സുഹൈലിനെതിരെ എക്സൈസും അറസ്റ്റ് രേഖപ്പെടുത്തി. 23 വയസ്സിൽ താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എക്സൈസിന്റെ നടപടി.
. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ സുഹൈൽ എക്സൈസ് ഓഫീസിൽ ഹാജരായിരുന്നു. തുടർന്നാണ് എക്സൈസ് അധികൃതർ ഇയാൾക്കെതിരെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
. പൊലീസ് കേസിലെ തുടർനടപടികൾക്കു പിന്നാലെയാണ് എക്സൈസിന്റെ നടപടിയും ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ എക്സൈസ് വിഭാഗത്തിന്റെ അന്വേഷണം തുടരുകയാണ്.

