headerlogo
crime

ധൻരാജ് വധക്കേസിൽ മുന്നു പ്രതികൾക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും

സിപിഐഎം പ്രവർത്തകൻ ധൻ രാജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആർഎസ്എസ് പ്രവർത്തകരായ ടി പി ബിജു, എം വിപിൻ, എം വൈശാഖ് എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷ ലഭിച്ചത്.

 ധൻരാജ് വധക്കേസിൽ മുന്നു പ്രതികൾക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും
avatar image

NDR news

25 Nov 2026 03:00 PM

കണ്ണൂർ: സിപിഐഎം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആർഎസ്എസ്-ബിജെപി പ്രവർത്തകരായ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും. കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 5 വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

.    തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയി ച്ചിരുന്നു.വീട്ടിലേക്ക് അതിക്രമിച്ച് കയറിയതിനും 5 വർഷവും 4 മാസവും ശിക്ഷയും വിധിച്ചിട്ടുണ്ട്. ഈ ശിക്ഷ അനുഭവിച്ചതിന് ശേഷമായിരിക്കും ജീവപര്യന്തം തടവിലേക്ക് കടക്കുക.

.     2026 നവംബർ 23നാണ് കേസിൽ കോടതി വിധി പറഞ്ഞത്. കേസിലെ മറ്റ് 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളുടെ ശിക്ഷ സംബന്ധിച്ച വിധിയാണ് ഇന്ന് പുറത്തുവന്നത്. ധനരാജിന്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് നിരീക്ഷിച്ച കോടതി ശിക്ഷാവിധിയിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

NDR news
25 Nov 2026 03:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents