headerlogo
crime

1.37 കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കരിപ്പൂരിൽ പിടിയിൽ

കാസർക്കോട് സ്വദേശി നൗഷാദ് (43) ആണ് 1085 ഗ്രാം സ്വർണം ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സി ആർ ഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

 1.37 കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി   കരിപ്പൂരിൽ പിടിയിൽ
avatar image

NDR news

25 Nov 2026 12:36 PM

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ ഡി ആർഐ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 1.37 കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിലായി,മിശ്രിത രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ഈ മിശ്രിതത്തിൽനിന്നു 1.085 കിലോഗ്രാം സ്വർണം ലഭിച്ചു. കാസർകോട് സ്വദേശി നൗഷാദ് (43) ആണ് പിടിയിലായത്.രഹസ്യ വിവരത്തെത്തുടർന്ന് കോഴിക്കോട്ടു നിന്നെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി ചോദ്യം ചെയ്തു,

.   ഈ മാസം 7ന് 1.67 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർകോട് സ്വദേശി മുഹമ്മദ് അസറുദ്ദീനെയും ഡി.ആർ.ഐ പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം സൂക്ഷിച്ചിരുന്നത്.

NDR news
25 Nov 2026 12:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents