headerlogo
crime

ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗംഗയാണ് മരിച്ചത്. കൊല്ലം സ്വദേശിയായ സുഹൃത്ത് ഗോകുൽ കൃഷ്ണയെ അറസ്റ്റ് ചെയ്തു

 ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ
avatar image

NDR news

28 Nov 2026 08:07 AM

​ബംഗളൂരു: ബംഗളൂരുവിൽ 22 വയസ്സുകാരിയായ മലയാളി നഴ്സിനെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗംഗ യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

​.   ബംഗളൂരുവിലെ കോട്ടൻപെറ്റ് പോലീസ് സ്റ്റേഷന് സമീപമുള്ള ഒരു ലോഡ്ജിലാണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

​.      കഴിഞ്ഞ നാല് വർഷമായി ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും, പഠനകാലം മുതലേ അടുപ്പത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.പഠനശേഷം ബംഗളൂരുവിൽ തൊഴിൽ നൽകുന്ന ഒരു ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു പിടിയിലായ ഗോകുൽ കൃഷ്ണ.ലോഡ്ജിൽ വെച്ച് രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായും, തുടർന്നുണ്ടായ പ്രകോപനത്തിൽ പ്രതി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ താകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയിലെടുത്ത കോട്ടൻപെറ്റ് പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

NDR news
28 Nov 2026 08:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents