പൂനൂര്‍ സ്പര്‍ശം ട്രസ്റ്റിന് സ്വന്തമായി വെബ്സൈറ്റ് ലോഞ്ച് ചെയ്തു
പനങ്ങാട്, ബാലുശ്ശേരി, ഉണ്ണികുളം, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളില്‍ നിരവധി പേര്‍ക്ക് സഹായമെത്തിക്കാന്‍ ഇതിനകം ട്രസ്റ്റിനു കഴിഞ്ഞിട്ടുണ്ട്

പൂനൂര്‍: പൂനൂരിലെ ജീവ കാരുണ്യ സാമൂഹ്യച രംഗത്ത് മികച്ച പ്രവ്‍ത്തനം നടത്തി വരുന്ന സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റിന് പുതിയ വെബ് സൈൈറ്റ്. വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് കര്‍മ്മം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് അനിവാര്യമാണെന്നും പ്രചാരണങ്ങള്‍ക്കപ്പുറത്ത് അര്‍ഹരായവര്‍ക്ക് കൈത്താങ്ങാകാന്‍ ട്രസ്റ്റിനു സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധരായ ആളുകള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ എത്തിക്കുകയാണ് വെബ്‌സൈറ്റ് ലക്ഷ്യമിടുന്നത്. പൂനൂരില്‍ നടന്ന ചടങ്ങില്‍ എം.കെ രാഘവൻ എം.പി നജീബ് കാന്തപുരം എംഎല്‍എ, ബ്ലോക്ക് പഞ്ചായത്തംഗം സാജിദ പൂനൂര്‍, ഗ്രാപഞ്ചായത്തംഗം പി എച്ച് സിറാജ്, ട്രസ്റ്റ് പ്രസിഡന്റ് മന്‍സൂര്‍ അവേലത്ത്, ഹാഫിസ് റഹ്മാൻ താമരശ്ശേരി, സല്‍മുന്നിസ, കെ പി സക്കീന, ഫസൽ വാരിസ്, നൂറുൽ അമീൻ ആനപ്പാറ, കെ.കെ. മുനീർ മാസ്റ്റർ തുടങ്ങിയവര്‍ സംബന്ധിച്ചു.
കിണര്‍ നിര്‍മാണം, വൈദ്യ സഹായം, പഠനോപകരണ വിതരണം എന്നിയ്‌വക്കൊപ്പം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, ഓക്‌സിജന്‍ ബൈപപ്പ് മെഷിന്‍, വാട്ടര്‍ ബെഡ്, മെഡിക്കല്‍ ബെഡ്, വീല്‍ചെയറുകള്‍ തുടങ്ങിയവ ആവശ്യക്കാര്‍ക്കു നല്‍കുന്ന മെഡിക്കല്‍ ചാരിറ്റി വിംഗും ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. പനങ്ങാട്, ബാലുശ്ശേരി, ഉണ്ണികുളം, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളില്‍ നിരവധി പേര്‍ക്ക് വിവിധ തരത്തിലുള്ള സഹായമെത്തിക്കാന്‍ ഇതിനകം ട്രസ്റ്റിനു കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.