സാഹിത്യ അക്കാദമി കോഴിക്കോട്ട് യു.എ.ഖാദര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
കോഴിക്കോട്ട് ഖാദര്‍ പെരുമ എന്ന പേരില്‍ അനുസ്മരണ പരിപാടിയും പ്രദര്‍ശനവും

കോഴിക്കോട്.കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കോഴിക്കോട് ഖാദര്‍ പെരുമ എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.അനുപമമായ ആഖ്യാന ശൈലി കൊണ്ടി മലയാളസാഹിത്യത്തില്‍ തന്രേതായ ഇടം അടയാളപ്പെടുത്തിയ പ്രശസ്ത യു എ ഖാദര്‍ മരണപ്പെട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് പരിപാടി സംഘടിപ്പിക്കുന്നുത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ചായിരുന്നു പരിപാടി നടന്നത്.
ഖാദര്‍ അനുസ്മരണ സമിതിയുമായി സഹകരിച്ചായിരുന്നു ചടങ്ങുകള്‍. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ ലോകത്തിന് വന്‍ നഷ്ടമാണ് ഖാദറിന്റെ വിടവാങ്ങലെന്ന് മന്ത്രി അനുസ്മരിച്ചു. ടൗണ്‍ ഹാളില്‍ ഖാദറിന്റെ ഛായാചിത്രം മന്ത്രി അനാച്ഛാദനം ചെയ്തു. യുഎ. ഖാദര്‍ അനുസ്മരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യ പ്രവര്‍ത്തനങ്ങളും അനുസ്മരിപ്പിക്കുന്ന പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും മന്ത്രി അഹമദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. പ്രദര്‍ശനം നാളെവരെയുണ്ടാകും. കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് പ്രദര്‍ശനം സന്ദര്‍ശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പേര്‍ പ്രദര്‍ശനം കാണാനെത്തുന്നുണ്ട്.