headerlogo
cultural

'അക്ഷരം' സാഹിത്യ പുരസ്കാരം പ്രസാദ് കൈതക്കലിന്.

'പുത്തോലയും കരിയോലയും' എന്ന ഗ്രന്ഥത്തിനാണ് അവാർഡ്.

 'അക്ഷരം' സാഹിത്യ പുരസ്കാരം പ്രസാദ് കൈതക്കലിന്.
avatar image

NDR News

17 Dec 2021 10:49 PM

കോഴിക്കോട്: അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങളിലെ സാഹിത്യ പുരസ്കാരത്തിന് പ്രസാദ് കൈതക്കൽ രചന നിർവ്വഹിച്ച 'പുത്തോലയും കരിയോലയും' എന്ന പുസ്തകം അർഹമായി. 5005 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.

            ചലച്ചിത്ര സംവിധായകൻ വി.എം.വിനു, സാഹിത്യകാരി 
ഡോക്ടർ കെ.പി.സുധീര,
കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് ടി.പി.ഭാസ്കരൻ, 'യക്ഷി'ഷോർട്ട് ഫിലിമിന്റെ നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ
ബ്രിജേഷ് പ്രതാപ്എന്നിവർക്കും പുരസ്കാരങ്ങളുണ്ട്.

           ഡിസംബർ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മേയർ ഡോക്ടർ ബീന ഫിലിപ്പ്, മുൻ കേന്ദ്രമന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രൻ, ചലച്ചിത്ര ടെലിവിഷൻ തിരക്കഥാകൃത്തും സാഹിത്യകാരനുമായ
ശത്രുഘ്നൻ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും.

NDR News
17 Dec 2021 10:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents