തുറയൂർ അൽമനാർ സെന്റർ ഉദ്ഘാടനം ഇന്ന്
കെ. എൻ. എം. സംസ്ഥാന പ്രസിഡന്റ് ടി. പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം നിർവഹിക്കും

തുറയൂർ : അൽ മാനാർ സെന്റർ (മനാറുൽ ഇസ്‌ലാം മദ്രസ) ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് കെ. എൻ. എം. സംസ്ഥാന പ്രസിഡന്റ് ടി. പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം നിർവഹിക്കും.
മുസ്‌ലിം ഐക്യ സംഘത്തിന്റെ നൂറാം വാർഷിക പരിപാടി കെ. എൻ. എം. വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും.
തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഗിരീഷ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ വി. പി. ദുൽഖിഫിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ നജില അഷ്‌റഫ്, ടി. ടി. ഇസ്മായിൽ, മേപ്പയൂർ സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ. വി. അബ്ദുല്ല, അബൂബക്ക നന്മണ്ട, ഇബ്രാഹിം മൗലവി, എൻ. കെ. എം. സക്കരിയ്യ, എ. പി. അബ്ദുൽ അസീസ്, വി. പി. ഹാഷിഫ്, സാബിഖ് പുല്ലൂർ, വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഉൽഘാടനപരിപാടിയിലും തുടർന്ന് നടക്കുന്ന സാംസ്കാരിക പരിപാടിയിലും പങ്കെടുക്കും.
ഞായറാഴ്ച നടക്കുന്ന പഠന ക്യാമ്പ് കെ. എൻ. എം. സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി ഉൽഘാടനം ചെയ്യും. കെ. ജെ. യൂ. ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി, ആദിൽ അത്വീഫ്, ജാസിർ രണ്ടത്താണി, അലി ശാക്കിർ മുണ്ടേരി, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ആയിഷ ചെറുമുക്ക്, ജലീൽ പരപ്പനങ്ങാടി തുടങ്ങിയവർ ക്ലാസ്സെടുക്കും.