headerlogo
cultural

അക്ഷരം കവിതാ പുരസ്കാരം വി.കെ. വസന്തൻ വൈജയന്തി പുരത്തിന്

' ഇരുട്ടിനെ എനിക്ക് ഭയമാണ് ' എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനർഹമായത്.

 അക്ഷരം കവിതാ പുരസ്കാരം വി.കെ. വസന്തൻ വൈജയന്തി പുരത്തിന്
avatar image

NDR News

23 Dec 2021 10:15 AM

കോഴിക്കോട് : അഖില കേരള കലാ സാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) ഏർപ്പെടുത്തിയ ഈ വർഷത്തെ കവിതാ സാഹിത്യ പുരസ്കാരം വി.കെ. വസന്തൻ വൈജയന്തിപുരത്തിന്റെ 'ഇരുട്ടിനെ എനിക്ക് ഭയമാണ് ' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.

 5005 രൂപയും , ശിൽപവും, പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 2021 ഡിസംബർ 30 - വ്യാഴാഴ്ച്ച കാലത്ത് 10 - മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് കോഴിക്കോട് മേയർ . ഡോ. ബീനാ ഫിലിപ്പ്, മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ , ചലച്ചിത്ര തിരകഥാകൃത്ത്  ശതൃഘ്നൻ എന്നിവർ ചേർന്ന് സമ്മാനിക്കും.

    നടുവണ്ണൂർ സ്വദേശിയും, അധ്യാപകനുമായ വസന്തന്റെ കവിതാ ഗ്രന്ഥത്തിന് , ആർ.കെ.രവിവർമ്മ സംസ്ഥാന സാഹിത്യ പുരസ്കാരം, കലാകൈരളി കവിതാ സാഹിത്യ പുരസ്കാരം,
കെ.വി.സുധാകരൻ സ്മൃതി പുരസ്കാരം, ഉണർവ്വ് സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്.

NDR News
23 Dec 2021 10:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents