headerlogo
cultural

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ പാട്ടു മഹോത്സവം ജനുവരി 10, 11, തിയ്യതികളിൽ

ഉത്സവം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധ പരിപാടികളോടെ നടക്കും

 ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ പാട്ടു മഹോത്സവം ജനുവരി 10, 11, തിയ്യതികളിൽ
avatar image

NDR News

04 Jan 2022 08:35 AM

ബാലുശ്ശേരി : വടക്കേ മലബാറിലെ ശ്രദ്ധേയമായ ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുമഹോത്സവം 2022 ജനുവരി 10, 11 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധ പരിപാടികളോടെ ഉത്സവം നടക്കും. 

      ജനുവരി പത്തിന് വൈകീട്ട് അഞ്ച് മണിക്ക് പരദേശി ബ്രാഹ്മണരുടെ നേതൃത്വത്തിൽ നടക്കുന്ന കൊടിയേറ്റത്തോടെയാണ് രണ്ടു ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമാകുക. വൈകീട്ട് 5.30ന് പഞ്ചവാദ്യവും ആറിന് ദീപാലങ്കാരവും നടക്കും. 

     രണ്ടാം ദിവസമായ 11നു രാവിലെ 5.30ന് ഗണപതിഹോമം, കേളിക്കൈ, 6.30ന് ഏകദശരുദ്രാഭിഷേകം, 8.30ന് ഭഗവതിപൂജ, 10നു തെണ്ടികവരവ്, വൈകീട്ട്​ 4.30ന് തിരുമുറ്റത്തുകളി, അഞ്ചിനു കൊടിവരവ്, 5.30ന് സന്ധ്യാവേല, ഇരട്ടതായമ്പക, കേളി, കൊമ്പ്, കുഴല്‍പ്പറ്റ്, 8.30ന് മുല്ലക്കാപാട്ടിന് എഴുന്നള്ളിപ്പ്, വാളകംകൂടല്‍, കളപ്രദക്ഷിണം, കളംപൂജ, തിരിയുഴിച്ചില്‍, കളംനൃത്തം, തേങ്ങയേറ് എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

NDR News
04 Jan 2022 08:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents