നടുവണ്ണൂർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പ്രദർശനം
റൊമാൻ പൊളാൻസ്കി സംവിധാനം ചെയ്ത ‘നൈഫ് ഇൻ ദ് വാട്ടർ ' ആണ് പ്രദർശിപ്പിക്കുന്നത്.
നടുവണ്ണൂർ: നടുവണ്ണൂർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. ഗ്രീൻ പരൈസോ ഓഡിറ്റോറിയത്തിൽ വെച്ച് ജനുവരി 7 ന് രാത്രി 7 മണിയ്ക്കാണ് പ്രദർശനം.
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം നിരവധി ആസ്വാദക നിരുപക പ്രശംസകൾ പിടിച്ചുപറ്റിയിട്ടുണ്ട്. അക്കാദമി അവാർഡിനും ഇത് പരിഗണിക്കപ്പെട്ടിട്ടുള്ള ചിത്രമാണ് ‘നൈഫ് ഇൻ ദ് വാട്ടർ'.
യാട്ടിംഗ് വിദഗ്ധനും ,അറിയപ്പെടുന്ന സ്പോർട്സ് ലേഖകനുമായ ആന്ദ്രെയും അയാളുടെ സുന്ദരിയായ ഭാര്യ ക്രിസ്റ്റീനും യാട്ടിംഗ് നടത്തി ഉല്ലസിക്കുന്നതിനിടയിലേക്ക് അവരുടെ ഔദാര്യം പറ്റി ,അവർക്കിടയിലേക്ക് ഒരു ചെറുപ്പക്കാരൻ തന്റെ കത്തിയുമായി കടന്നു വരുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് പൊളാൻസ്കി കറുപ്പിലും വെളുപ്പിലും ചാരുതയോടെ പറയുന്നത്. സിംഹഭാഗവും പായ് വഞ്ചിയിലും ജലാശയത്തിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

