അഖില കേരള അമേച്വർ നാടകോത്സവം 2022 സംഘാടക സമിതി രൂപീകരണ യോഗം
യോഗം ജനുവരി 13ന് ചേരും
വടകര: കോവിഡ് കാലം സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും രംഗവേദിയൊരുങ്ങുന്നു. വേദികളെ വീണ്ടും സജീവമാക്കുന്നതിനായി കേരള സംഗീത നാടക അക്കാദമി അഖില കേരള അമേച്വർ നാടകോത്സവം സംഘടിപ്പിക്കുന്നു.
നാടകോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് നാടകങ്ങൾ ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെയുള്ള അഞ്ച് ദിവസങ്ങളിലായാണ് വടകര എഫാസിൽ വേദിയൊരുക്കുന്നത്. വടകര ടൗൺ ഹാളിൽ വെച്ച് നടക്കുന്ന പരിപാടി വിജയിപ്പിക്കാനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 13 വ്യാഴാഴ്ച വൈകീട്ട് 5 ന് കേളു ഏട്ടൻ - പി. പി. ശങ്കരൻ സ്മാരക മന്ദിരത്തിൽ നടക്കും.

